ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ഷാന്‍റി എബ്രഹാം

പ്രസിഡൻ്റ്

സാജു കുന്നപ്പിള്ളി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രമ രാമകൃഷ്ണന്‍

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജില്‍സണ്‍ ജോസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനി വര്‍ഗ്ഗീസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിജോ ജോണ്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

എറാണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്കിലാണ് മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാറാടി, മേമുറി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മാറാടി ഗ്രാമപഞ്ചായത്തിന് 21.37 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വാളകം പഞ്ചായത്തും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ആരക്കുഴ പഞ്ചായത്തും, തെക്കുഭാഗത്ത് ആരക്കുഴ, തിരുമാറാടി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരുമാറാടി, പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകളുമാണ്. തിരു-കൊച്ചി സംസ്ഥാനത്ത് 1953-ല്‍ പഞ്ചായത്തുകള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ മാറാടി പഞ്ചായത്തും നിലവില്‍ വരികയുണ്ടായി. ആദ്യത്തെ പ്രസിഡന്റ് ഐപ്പ് കുര്യാക്കോസ് ആയിരുന്നു. 1953 ഓഗസ്റ്റ് 8-ാം തിയതിയാണ് മാറാടി പഞ്ചായത്ത് നിലവില്‍ വന്നത്. ഊളകുന്ന്, മേളക്കുന്ന്, കടുംമ്പാറ, തണ്ടയില്‍ എന്നീ കുന്നുകളാണ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങള്‍. പാറതത്ത, ശുലം, മയിലാടുംപാറ എന്നിവ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന സ്ഥലങ്ങളാണ്. മലനാട്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം